ADVERTISEMENT

ചക്കിട്ടപാറ (കോഴിക്കോട്) ∙ പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപെട്ടു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളും മരുതോങ്കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നേരിട്ടത്. ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.      

ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്കാണ് കാട്ടുപോത്ത് വീണത്. ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. കാട്ടുപോത്ത്, ആന, മാൻ, പന്നി ഉൾപ്പെടെ ഇറങ്ങാറുള്ള പ്രദേശത്ത് സുരക്ഷാ ആവശ്യങ്ങൾ കണക്കിലെടുത്ത് വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

English Summary:

Wild buffalo fell on top of a running car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com