ADVERTISEMENT

കോഴിക്കോട്∙ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടപടി. അസിസ്റ്റന്റ് ബ്ലോക് ഡെവലപ്പ്മെന്റ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെ പിരിച്ചുവിട്ടു. പരിപാടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെയാണു നടപടിയെടുത്തത്. 

കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകിയിരുന്നു.

മലയാള മനോരമ, ദേശാഭിമാനി പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. പെരുമാറ്റച്ചട്ടങ്ങളിൽ ‘നിർമാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്’ എന്ന ചട്ടം ലംഘിച്ചതായാണു നോട്ടിസിലുള്ളത്.

English Summary:

Minister Mohammed Riyas's Campaign Promise Sparks Code of Conduct Inquiry, Leads to Dismissals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com