ADVERTISEMENT

കണ്ണൂർ∙ പാനൂരിലെ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി സഖാക്കളെ അടിച്ച കേസിലെ പ്രതികളാണു ബോംബ് നിർമാണത്തിൽ ഏർപ്പെട്ടവർ. വളരെ മുൻപേ തന്നെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുള്ളവരാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

കേരളത്തിൽ പാർട്ടിക്ക് ആയുധമുണ്ടാക്കേണ്ട എന്തുകാര്യമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ഷാഫി പറമ്പിലിന്റെ സമാധാന യാത്രയും ആരോപണങ്ങളും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. 22–ാം പാർട്ടി കോൺഗ്രസ് തൃശൂരിൽ സമാപിച്ചപ്പോൾ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കോടിയേരി ബാലകൃഷ്ണൻ യാതൊരു അക്രമസംഭവത്തിനും സിപിഎം മുന്നിൽ നിൽക്കില്ലെന്നു വ്യക്തമാക്കിയതാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി സഖാക്കളെ ഉൾപ്പെടെ വകവരുത്തുന്ന സ്ഥിതി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള സന്ദർഭത്തിൽ ചെറുത്തിനിൽപിന്റെ ഭാഗമായി പോലും സിപിഎം അക്രമത്തിനു തുനിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസിലെ അന്വേഷണ നടപടികളെ വിമർശിച്ചു വടകര കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലും കെ.കെ.രമയും  രംഗത്തെത്തിയിരുന്നു. 

English Summary:

Pannoor blast: CPI(M) has no role, those involved in bomb making are the accused in the case of beating party comrades – MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com