ADVERTISEMENT

കാസർകോട്∙ മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്മഹത്യ ചെയ്തത്.

ഭർത്താവ് ശരത്തും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്റെ ആരോപണം. മരണത്തിനു തൊട്ടുമുൻപും ഭർതൃമാതാവ് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി രാമചന്ദ്രൻ പറയുന്നു.

കിടപ്പു മുറിയിൽ മകൾ ശ്രീനന്ദനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞരമ്പ് മുറിച്ച് വീടിനു മുൻവശത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. നാലു ദിവസം മുൻപാണ് ഇടുക്കിയിലെ ഭർതൃവീട്ടിൽ നിന്ന് ബിന്ദുവും മകളും മൂളിയാറിലെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയതു മുതൽ മകൾ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

രാമചന്ദ്രന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിന്ദുവിന്റെ ഭർത്താവായ ശരത്ത് സ്വിറ്റ്സർലാൻഡിലാണ്. ഫൊറൻസിക് സംഘവും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി. 

English Summary:

Kasargoad crime enquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com