ADVERTISEMENT

തൃശൂർ ∙ കെ.മുരളീധരൻ കോൺഗ്രസിന്റെ ‘ട്രബിൾ ഷൂട്ടർ’ ആണെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഒല്ലൂരിൽ സംഘടിപ്പിച്ച റോഡ്ഷോയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളാണ് മുരളീധരൻ.

അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടും മൂന്നും തവണ തൃശൂരിലെത്തേണ്ടി വരുന്നത്. കേരളത്തിൽ എൽഡിഎഫിന് വോട്ട് ചെയ്യുന്നവരോർക്കണം, നിങ്ങൾ ബിജെപിയെയാണ് ശക്തിപ്പെടുത്തുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

English Summary:

Karnataka Deputy Chief Minister D.K.Sivakumar said that K. Muraleedharan is Congress's 'trouble shooter'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com