യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ; 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കും
Mail This Article
×
മുംബൈ∙ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ റെയിൽവേ പദ്ധതിയിടുന്നു. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ 20 കോച്ച് ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. വന്ദേ ഭാരത് മൂലം മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, 8 കോച്ചിന്റെ സ്ഥാനത്ത് 20 കോച്ച് ട്രെയിൻ വരുമ്പോൾ ഒന്നര ട്രെയിൻ അധികം ലഭിക്കുന്നതിനു സമാനമായ സ്ഥിതി വരും. കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാകും. ഒപ്പം മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്നാണ് റെയിൽവേയുടെ കണക്കുക്കൂട്ടൽ.
English Summary:
Vanadebharat trains with 20 coaches
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.