ADVERTISEMENT

കോഴിക്കോട്∙ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. കോണ്‍ഗ്രസിന്‍റെ വനിതാ പ്രവര്‍ത്തകരെ ജയരാജൻ ‘വെണ്ണപ്പാളികള്‍’ എന്നു വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനം. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ ഇത് അംഗീകരിക്കുന്നുണ്ടോയെന്ന് പ്രവീണ്‍ കുമാര്‍ ചോദിച്ചു. പരാമര്‍ശം പിന്‍വലിച്ച് പി.ജയരാജന്‍ മാപ്പ് പറയണമെന്നും .പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് പി.ജയരാജൻ വനിതാ കോൺഗ്രസ് പ്രവർത്തകരെ ‘വെണ്ണപ്പാളികൾ’ എന്നു വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:

വടകരയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ‘വെണ്ണപ്പാളി’ വനിതകളുടെ മുദ്രാവാക്യം കേട്ടില്ലേ... കെ.കെ. ശൈലജ ടീച്ചറുടെ പിന്നിൽ അണിനിരന്ന തൊഴിലുറപ്പ് തൊഴിലാളികല്ല, മറിച്ച് സമ്പന്ന സ്ത്രീകളാണ് ഷാഫിയുടെ പിന്നിൽ അണിനിരന്നത് എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് നാമനിർദേശ പത്രിക സമർപ്പണം പോലും. പാലക്കാട്ടുനിന്ന് വടകരയിൽ എത്തിയത് മുതൽ വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി സാധാരണ തൊഴിലാളികളെ അധിക്ഷേപിക്കുന്ന നിലയിലേക്ക് യുഡിഎഫ് സ്ഥാനാർഥി അധഃപതിച്ചിരിക്കുന്നു. ഈ അഹന്തക്കെതിരെ വടകര മണ്ഡലത്തിലെ സാധാരണക്കാർ വിധിയെഴുതും.

English Summary:

Kozhikode DCC Chief Demands Apology: P. Jayarajan's Comment Sparks Outrage Among Congress Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com