ADVERTISEMENT

പാലക്കാട്∙ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ വിജയ പ്രതീക്ഷകൾ മനോരമ ഓൺലൈൻ വോട്ട് ഓൺവീൽസിനോട്  പങ്കുവച്ച് സ്ഥാനാർഥികൾ. പാലക്കാട് ഇത്തവണയും  വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ. ഇത്തവണ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർഥി എ. വിജയരാഘവൻ പറഞ്ഞു. 2019 ൽ നിന്നും 2024 ലെത്തുമ്പോൾ ബിജെപിക്ക് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതായി സി. കൃഷ്ണ കുമാറും പ്രതികരിച്ചു. 

‘‘പാലക്കാട് വോട്ടർമാരില്‍ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖം തിരിച്ചവർ പോലും ഇപ്പോൾ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നവരാണ്. മോദി സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന എട്ടുലക്ഷത്തിലധികം വോട്ടർമാർ പാലക്കാടുണ്ട്. അവർ ബിജെപിക്ക് അനുകൂലമായി വിധിയെഴുതും. ജനങ്ങൾക്ക് ഏക പ്രതീക്ഷ ബിജെപിയിലാണ്. ’’– സി. കൃഷ്ണകുമാർ പറഞ്ഞു. 

2019ൽ നഷ്ടമായ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ. ‘‘മണ്ഡലത്തിൽ നിന്ന് വിജയിച്ച് കർമരംഗം ഡൽഹിയിലേക്കു മാറിയാലും നാടുമായുള്ള ബന്ധം നിലനിർത്തും. പാർലമെന്റ് അംഗം എന്ന നിലയിലുള്ള പ്രവർത്തനം തുടരും. ’’– എ. വിജയരാഘവൻ പറഞ്ഞു. ആലത്തൂർ സിറ്റിങ് എംപിയായിരുന്ന രമ്യ ഹരിദാസിനെതിരായ തന്റെ മുന്‍പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എപ്പോഴും ജാഗ്രതയോടെ സംസാരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ വോട്ടർമാർ ഇത്തവണയും തനിക്കൊപ്പമാണെന്നാണ് യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപയുമായ വി.കെ. ശ്രീകണ്ഠന്റെ പ്രതികരണം. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary:

Palakkad Lok Sabha Constituency Candidates share their expectations in Manorama Online Vote On Wheels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com