ADVERTISEMENT

പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വ‍ർഷം കേരളത്തിലെ 20 എംപിമാ‍ർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.

ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നൽകിയാണ് വടകര മണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗിച്ചിട്ടുള്ളതെന്ന് കെ മുരളീധരൻ എംപി. 46 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളുമാണ് വടകരയിലുള്ളത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും എംപി ഫണ്ട് എത്തിച്ചു.  മൂന്നു റെയിൽവേ സ്റ്റേഷനുകൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി. തലശ്ശേരി 18 കോടി, വടകര 22 കോടി, 12 കോടി മാഹി എന്നിവിടങ്ങളിലാണ് പദ്ധതി വിഹിതം വിനിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

K Muraleedharan MP said that the MP funds have been utilized by giving priority to infrastructure development considering the needs of the people.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com