ADVERTISEMENT

ന്യൂഡൽഹി∙ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം. 

അഭിമുഖം പ്രക്ഷേപണം ചെയ്താൽ അത് ഔദ്യോഗിക മാധ്യമ സംവിധാനങ്ങൾ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമർശനത്തിന് ഇടയാക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചു. 

സ്വകാര്യ ന്യൂസ് ചാനലുകളിലും യുട്യൂബ് ചാനലുകളിലും അഭിമുഖം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ തലസ്ഥാനത്തെ വസതിയിൽ വച്ച് നടത്തിയ അഭിമുഖത്തിൽ നിർമിത ബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. 

English Summary:

Election Commission of India informally nudges Prasar Bharati against airing Modi-Bill Gates interaction on Doordarshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com