ADVERTISEMENT

കൊച്ചി∙ കരുവന്നൂർ കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് പിഎംഎൽഎ കോടതിയിൽ ഇ.ഡി നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇ.ഡി പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചു. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചു.

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കി. 

English Summary:

ED with new instructions to give back money to investors in Karuvannur case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com