ADVERTISEMENT

തൃശൂര്‍∙ കുന്നംകുളത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാന്‍ കാത്തുനിന്ന ബിജെപി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ച് തൃശൂരിലെ വിജയസാധ്യത ചോദിച്ചറിഞ്ഞു. സുരേഷ് ഗോപി ജയിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറയാന്‍ കാരണം എന്താണെന്ന് മോദി മറുചോദ്യം ഉന്നയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളും വികസന നയവുമാണ് കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതൊക്കെ പദ്ധതികളാണ് കൂടുതല്‍ ജനപ്രീതിയുള്ളത് എന്നും  പ്രധാനമന്ത്രി ചോദിച്ചു. പ്രവര്‍ത്തകര്‍ ചില പ്രധാന പദ്ധതികളുടെ പേര് പറഞ്ഞു. ഇതോടെ അദ്ദേഹം എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കാറില്‍ കയറി. രാവിലെ 10.50-ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ എത്തിയത്. സ്വീകരിക്കാന്‍ കാത്തു നിന്ന 15 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കി.

English Summary:

Narendra Modi enquires victory chance for Suresh Gopi at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com