‘ഇവിടെ പ്രസാദത്തിൽ കോഴിക്കറിയുണ്ട്’: മോദിയെ മാടായിക്കാവിലേക്കു ക്ഷണിച്ച് യച്ചൂരി
Mail This Article
×
പഴയങ്ങാടി (കണ്ണൂർ)∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിക്കാവിലേക്കു ക്ഷണിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ‘‘നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിത്.
ആ വൈവിധ്യം നിലനിർത്തുകയാണ്, ഈ തിരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടത്. നാടിന്റെ വൈവിധ്യത്തെ തകർക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിർത്തണം’’ – പഴയങ്ങാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. മാടായിക്കാവ് പരാമർശത്തിന് സദസിൽനിന്നു വൻ കയ്യടി നേടുകയും ചെയ്തു.
English Summary:
Sitaram Yechury invited Narendra Modi to Madayikavu temple to show him chicken used in pooja offering
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.