ADVERTISEMENT

പട്ന ∙ ബിഹാറിൽ 26നു രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സീമാഞ്ചൽ മേഖലയിലെ 5 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി ചിത്രത്തിലില്ല. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭാഗൽപുർ, ബങ്ക മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു വേണ്ടി ജനതാദൾ (യു) – ജെഡിയു– സ്ഥാനാർഥികളാണു കളത്തിൽ. ഇന്ത്യാസഖ്യത്തിനു വേണ്ടി കോൺഗ്രസ് മൂന്നു സീറ്റിലും ആർജെഡി രണ്ടു സീറ്റിലും മത്സരിക്കുന്നു. കിഷൻഗഞ്ചിലും പുർണിയയിലും ത്രികോണ മത്സരത്തിന്റെ വാശി പ്രകടം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎ പരാജയപ്പെട്ട ഏക മണ്ഡലമാണു കിഷൻഗഞ്ച്.‌

മണ്ഡലങ്ങളിലെ മത്സരചിത്രം

∙ കതിഹാർ:
മുതിർന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവർ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണു വീണ്ടും മത്സരിക്കുന്നത്. അഞ്ചു തവണ താരിഖ് അൻവർ കതിഹാറിൽനിന്നു വിജയിച്ചിട്ടുണ്ട്. ജനതാദൾ (യു) സിറ്റിങ് എംപി ദുലാൽ ചന്ദ്ര ഗോസ്വാമിയാണ് എതിരാളി.

∙ ഭാഗൽപുർ: 1989ലെ ദയനീയ പരാജയത്തിനു ശേഷം കോൺഗ്രസ് സ്ഥാനാർഥിയെത്തുന്നത് ഇത്തവണയാണ്. ഭാഗൽപുർ കലാപത്തെ തുടർന്നുണ്ടായ ജനരോഷമാണു കോൺഗ്രസിനെ ദീർഘകാലം മണ്ഡലത്തിൽനിന്ന് അകറ്റി നിർത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അജിത് ശർമയും ജെഡിയു സിറ്റിങ് എംപി അജയ് കുമാർ മണ്ഡലും തമ്മിലാണു മത്സരം.

എങ്ങനെയുണ്ട്?... ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം നിതീഷ് കുമാർ, ഗവർണർ 
രാജേന്ദ്ര അർലെക്കറിനോട് നർമം പങ്കിടുന്നു. പുതുതായി ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി (വലത്തുനിന്ന് രണ്ടാമത്), വിജയ് സിൻഹ (വലത്തേയറ്റം) എന്നീ ബിജെപി നേതാക്കൾ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം നിതീഷ് കുമാർ, ഗവർണർ രാജേന്ദ്ര അർലെക്കറിനോട് നർമം പങ്കിടുന്നു. പുതുതായി ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി (വലത്തുനിന്ന് രണ്ടാമത്), വിജയ് സിൻഹ (വലത്തേയറ്റം) എന്നീ ബിജെപി നേതാക്കൾ സമീപം. ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ കിഷൻഗഞ്ച്: കോൺഗ്രസ് സിറ്റിങ് എംപി മുഹമ്മദ് ജാവേദും ജെഡിയു സ്ഥാനാർഥി മുജാഹിദ് ആലവും ഏറ്റുമുട്ടുന്നു. എഐഎംഐഎം സ്ഥാനാർഥിയായി അക്തറുൽ ഇമാൻ രംഗപ്രവേശം ചെയ്തതോടെ ത്രികോണ മത്സരത്തിനു കളമൊരുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിഹാറിൽ ശക്തി പരീക്ഷിക്കുന്ന ഏക മണ്ഡലമാണിത്.

∙ ബങ്ക: ജെഡിയു സിറ്റിങ് എംപി ഗിരിധരി യാദവും ആർജെഡിയുടെ മുൻ എംപി ജയപ്രകാശ് നാരായൺ യാദവും തമ്മിലാണു ബങ്കയിലെ മത്സരം. സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തികേന്ദ്രമായ ബങ്ക എഴുപതുകളിൽ ജനതാ പാർട്ടി നേതാവ് മധു ലിമായെയുടെ മണ്ഡലമെന്ന നിലയിലാണ് അറിയപ്പെട്ടത്.

∙ പുർണിയ: ബിഹാറിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം. ജെഡിയു സിറ്റിങ് എംപി സന്തോഷ് ഖുശ്വാഹയ്ക്കും ആർജെഡി സ്ഥാനാർഥി ബിമ ഭാരതിക്കും പുറമെ സ്വതന്ത്ര സ്ഥാനാർഥിയായി പപ്പു യാദവും സജീവം. ആർജെഡി പ്രാദേശിക നേതാക്കളുടെ പിന്തുണ പപ്പു യാദവിനുള്ളതിനാൽ ഇന്ത്യാസഖ്യ വോട്ടുകൾ ഭിന്നിക്കുമെന്നും മണ്ഡലത്തിൽ ഹാട്രിക് ജയം നേടാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ജെഡിയു സ്ഥാനാർഥി സന്തോഷ് ഖുശ്വാഹ.

English Summary:

Seemanchal's Five Lok Sabha Seats See No BJP Candidates Ahead of Bihar Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com