കാസർകോട് കോട്ടിക്കുളം തൃക്കണ്ണാട്ട് രാത്രി കടലേറ്റം രൂക്ഷം
Mail This Article
×
കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റി വച്ചു. വലിയ തോണികൾ കടൽ തീരത്ത് തന്നെ കയറുപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്.
English Summary:
Kasaragod Kottikkulam rough sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.