ADVERTISEMENT

പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാർഗദർശക് മണ്ഡലിൽ ചേരണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 75 വയസ്സ് കഴിയുന്ന ബിജെപി നേതാക്കൾ അധികാര സ്ഥാനങ്ങൾ ഒഴിഞ്ഞു മാർഗദർശക് മണ്ഡലിൽ ചേരണമെന്ന നയം രൂപീകരിച്ചതു മോദിയാണ്. സ്വന്തം നയം പിന്തുടർന്നു മോദിയും സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കണമെന്നും തേജസ്വി പറഞ്ഞു. 

മോദിയുടെ ഭരണ വൈകല്യങ്ങൾ കാരണം രാജ്യത്ത് 25 കോടി യുവജനങ്ങൾ തൊഴിൽരഹിതരായെന്നു തേജസ്വി ആരോപിച്ചു. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം അതിക്രമിച്ച് തൊഴിലൊന്നുമില്ലാതെ അലയുകയാണ് യുവജനങ്ങൾ. അഗ്നിവീർ പദ്ധതിയിൽ ചേരുന്ന യുവാക്കൾ 22 വയസ്സിൽ വിരമിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണമെന്നു മോദി വ്യക്തമാക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

English Summary:

Tejashwi Yadav Attacks PM Modi Over 75-year Retirement Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com