ആലപ്പുഴയിലും പത്തനംതിട്ടയിലും പക്ഷിപ്പനി; പത്തനംതിട്ടയിൽ യോഗം വിളിച്ച് കലക്ടർ
Mail This Article
×
ആലപ്പുഴ/പത്തനംതിട്ട∙ ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുന്നുണ്ട്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
തിരുവല്ല നിരണം കിഴക്കുംഭാഗത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
English Summary:
Bird flu in three places in Alappuzha; Collector called a meeting in Pathanamthitta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.