ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെയുള്ള ആരോപണം ബിജെപി ഗൂഢാലോചനയെന്ന ഡൽഹി മന്ത്രി അതിഷിയുടെ ആരോപണത്തിൽ മറുപടിയുമായി സ്വാതി മലിവാൾ എംപി. ഒരു ഗുണ്ടയെ രക്ഷിക്കാൻ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയാണ് അതിഷിയെന്ന് സ്വാതി പറഞ്ഞു.

‘‘ഇന്നലെ വന്ന ചില നേതാക്കൾ 20 വർഷമായി പാർട്ടി പ്രവർത്തകയായ എന്നെ ബിജെപിയുടെ ഏജന്റാക്കുന്നു. രണ്ടു ദിവസം മുൻപ് സത്യം അംഗീകരിച്ച പാർട്ടി ഇന്ന് യൂ–ടേൺ എടുത്തു. എന്നെ അറസ്റ്റ് ചെയ്താൽ എല്ലാ രഹസ്യവും വെളിപ്പെടുത്തുമെന്ന് ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് അയാൾ ലക്നൗവിലും മറ്റെല്ലായിടത്തും അഭയം തേടി അലയുന്നത്.

ഇന്ന് അയാളുടെ സമ്മർദം കാരണം പാർട്ടി ഒരു ഗുണ്ടയ്ക്ക് സംരക്ഷണം നൽകുകയും എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അതിൽ വിഷമമില്ല. ഈ രാജ്യത്തെ സ്ത്രീകൾക്കു വേണ്ടിയും എനിക്കുവേണ്ടിയും ഞാൻ ഒറ്റയ്ക്ക് പൊരുതും. എത്രത്തോളം വ്യക്തിഹത്യ വേണമെങ്കിലും നടത്തിക്കോളൂ. സമയമാകുമ്പോൾ സത്യം പുറത്തുവരും’– സ്വാതി എക്സിൽ കുറിച്ചു.

English Summary:

Swati Maliwal's Bold Response to Atishi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com