ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുപ്‌വാര പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ മർദിച്ചതിന് 3 ലഫ്.കേണലുമാര്‍ക്കുൾപ്പെടെ 16 സൈനികർക്കെതിരെ എഫ്ഐആർ. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ടെറിറ്റോറിയൽ സൈനികനെ ചോദ്യം ചെയ്തതാണ് മറ്റ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വധശ്രമവും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവുമാണ് ഇവർക്കെതിരെ ചുമത്തിയ പ്രധാന വകുപ്പുകൾ. 

മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം 150ലധികം ടെറിറ്റോറിയൽ സൈനികോദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും പ്രകോപനമില്ലാതെ റൈഫിളുകളും വടികളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തെന്ന് എഫ്‌ഐആറിൽ പറയുന്നു. പരുക്കേറ്റ പൊലീസ് ഓഫിസര്‍മാരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ഒരു കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ശ്രീനഗറിലെ സൈനിക വക്താവ് സംഭവം നിഷേധിച്ചു.

English Summary:

16 Armymen, including 3 Lieutenant Colonels, booked after raiding police station in Kashmir’s Kupwara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com