ADVERTISEMENT

ബ്രസൽസ് ∙ ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അംഗീകാരം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ സുദീർഘമായ ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ അവസാനത്തേതാണിത്. 

പരസ്പരം തീരുവകൾ ഒഴിവാക്കിയുള്ള സ്വതന്ത്രവ്യാപാരക്കരാറിന് അംഗീകാരം ലഭിച്ചതു വ്യാപാര പങ്കാളിയായും സഖ്യരാഷ്ട്രമായും ഇയുവുമായി പുതിയ ബന്ധത്തിനു സുസ്ഥിരത നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അഞ്ചിനെതിരെ 660 വോട്ടുകൾക്കാണ് കരാർ പാസായത്. 32 അംഗങ്ങൾ വിട്ടുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com