വിവാഹമോചന ഒത്തുതീർപ്പ്: പ്രതിമാസം 1.6 കോടി ‘ജീവനാംശം’

kim-kardashian-and-kanye-west
കിം കർദാഷിയാൻ, കാന്യേ വെസ്റ്റ്
SHARE

ലൊസാഞ്ച‌ലസ്∙ വിവാഹ മോചനത്തെത്തുടർന്ന്, മക്കളുടെ സംരക്ഷണത്തിന്റെയും സ്വത്ത് വീതം വയ്പിന്റെയും കാര്യത്തിൽ യുഎസ് ടിവി സൂപ്പർ താരം കിം കർദാഷിയാനും റാപ് സൂപ്പർതാരം കാന്യേ വെസ്റ്റും (യീ) ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ട്. 

ഇതുപ്രകാരം കുട്ടികളുടെ കാര്യങ്ങൾക്കായി പ്രതിമാസം 2 ലക്ഷം ഡോളർ വീതം (ഏകദേശം 1.6 കോടി രൂപ) കിം കർദാഷിയാനു നൽകണം. 3, 4, 6, 9 എന്നിങ്ങനെ പ്രായമുള്ള നാലു കുട്ടികളാണ് ഇവർക്കുള്ളത്. മക്കളുടെ കാര്യത്തിൽ രണ്ടു പേർക്കും തുല്യ അവകാശമാകും ഉണ്ടാവുക. ഡിസംബർ 14ന് കോടതി നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇരുവരും ഒത്തുതീർപ്പു വ്യവസ്ഥകൾ സമർപ്പിച്ചത്.

നടിയും ടിവി താരവുമായ കിം 2014ലാണ് കാന്യേയെ വിവാഹം ചെയ്തത്. കാന്യേയുടെ ആദ്യത്തെയും കർദാഷിയാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു. കഴിഞ്ഞ വർഷമാണു വിവാഹ മോചന ഹർജി നൽകിയത്. കാന്യേ വെസ്റ്റ് അടുത്തിടെ ‘യീ’ എന്നു പേരുമാറ്റിയിരുന്നു. 

English Summary: Kim Kardashian and Kanye West reach divorce settlement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS