ഋഷി സുനക് നികുതിയടച്ചത് 10 കോടി രൂപ

HIGHLIGHTS
  • ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ 3 വർഷത്തെ വരുമാന, നികുതി വിവരങ്ങൾ പുറത്തുവിട്ടു
rishi-sunak
ഋഷി സുനക്
SHARE

ലണ്ടൻ ∙ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. 

കഴിഞ്ഞ 3 വർഷത്തെ വരുമാനമായ 47 ലക്ഷം പൗണ്ടിന് നികുതിയായി 10 ലക്ഷം പൗണ്ടാണ് (10 കോടി രൂപ) സുനക് അടച്ചത്.  പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമറും നികുതിവിവരങ്ങൾ പുറത്തുവിടും. 

എലിസബത്ത് രാഞ്ജിയെക്കാൾ സമ്പന്നനെന്ന വിശേഷണത്തോടെയാണു സുനക് 2020 ൽ ബ്രിട്ടിഷ് ധനമന്ത്രിയായി അധികാരമേറ്റത്. സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയുമായി ബന്ധപ്പെട്ട നികുതിവിവാദം അക്കാലത്തു ശ്രദ്ധ നേടിയിരുന്നു. നികുതിവിവരങ്ങൾ പരസ്യമാക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ്. അതിനു ശേഷം കൺസർവേറ്റിവ് പാർട്ടി നേതാവായ തെരേസ മേ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് നികുതിവിവരങ്ങൾ പുറത്തുവിട്ടെങ്കിലും പ്രധാനമന്ത്രിയായശേഷം മിണ്ടിയില്ല. തുടർന്നു ബോറിസ് ജോൺസണും ലിസ് ട്രസും ഇക്കാര്യത്തിൽ മൗനം പാലിച്ചു.

English Summary: UK PM Rishi Sunak paid over 1 million pounds in tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.