ഭീകരപ്രവർത്തനക്കേസ്: ഇമ്രാൻ ഖാന് മുൻകൂർ ജാമ്യം

imran-khan-10
ഇമ്രാൻ ഖാൻ
SHARE

ലഹോർ ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ലഹോർ പൊലീസ് റജിസ്റ്റർ ചെയ്ത 3 ഭീകരപ്രവർത്തനക്കേസുകളിൽ ഏപ്രിൽ 4 വരെ അറസ്റ്റ് തടഞ്ഞ് ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. വാദത്തിന് അനുയായികളുടെ അകമ്പടിയില്ലാതെ ഇമ്രാൻ കോടതിയിൽ ഹാജരാകണമെന്നും മുൻകൂർ ജാമ്യമനുവദിച്ച് ജഡ്ജി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് ഇമ്രാൻ പറഞ്ഞു. 

തോഷഖാന അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു 3 ഭീകരപ്രവർത്തനക്കേസുകൾ റജിസ്റ്റർ ചെയ്തത്. ഇസ്‌ലാമാബാദ് പൊലീസ് റജിസ്റ്റർ ചെയ്ത 5 ഭീകരപ്രവർത്തനക്കേസുകളിൽ നാളെ വരെ ഇമ്രാനു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഷഹബാസ് ഷരീഫ് സർക്കാർ അധികാരമേറ്റശേഷം കഴിഞ്ഞ 11 മാസത്തിനിടെ ഇമ്രാനെതിരെ 140 കേസുകളാണെടുത്തത്. 

English Summary: Pakistan court grants former prime minister Imran Khan in three terrorism cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA