അഫ്ഗാനിൽ 2 ഐഎസ് ഭീകരരെ വധിച്ചു

terrorism
SHARE

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ നിംറോസിൽ പ്രത്യേകസേന 2 ഐഎസ് ഭീകരരെ വെടിവച്ചുകൊന്നു. മറ്റൊരാളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പർവാൻ പ്രവിശ്യയിലും ഒരു ഐഎസ് ഭീകരനെ സേന വധിച്ചു.

2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചശേഷം അവർക്കെതിരെ പോരാട്ടത്തിലാണ് ഐഎസിന്റെ മേഖലാരൂപമായ ഐഎസ് ഇൻ ഖൊറസാൻ പ്രോവിൻസ്. അഫ്ഗാനിലെ ഷിയാവിഭാഗത്തിനു നേരെ സമീപകാലത്തു നടന്ന ആക്രമണങ്ങള്‍ക്കു പിന്നിൽ ഐഎസായിരുന്നു.

English Summary: IS Terrorists killed in Afghanistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.