സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർപാപ്പ
Mail This Article
വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെപ്പറ്റിയുള്ള സത്യം അന്വേഷിക്കാൻ റഷ്യൻ ജനതയോടും സമാധാനചർച്ച നടത്താൻ ഇസ്രയേൽ–പലസ്തീൻ നേതാക്കളോടും ഈസ്റ്റർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം.
ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയിലായിരുന്ന 86കാരനായ മാർപാപ്പ കടുത്ത തണുപ്പിനെത്തുടർന്നു ദുഖഃവെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങ് ഒഴിവാക്കിയിരുന്നു. ഈസ്റ്റർ ദിനത്തിൽ മാർപാപ്പ നയിച്ച കുർബാനയിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലേറെ വിശ്വാസികൾ ചത്വരത്തിലെത്തി.
വർഷത്തിൽ രണ്ടുതവണ നടത്താറുള്ള ഉർബി എറ്റ് ഓർബി (നഗരത്തോടും ലോകത്തോടും) അഭിസംബോധനയിലും മാർപാപ്പ യുക്രെയ്നിലെ സമാധാനത്തിനുവേണ്ടി പ്രാർഥിച്ചു. വർധിക്കുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. മ്യാൻമറിൽ പീഡിതരായ റോഹിൻഗ്യ ജനതയ്ക്കു നീതി ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. തുർക്കി, സിറിയ ഭൂകമ്പത്തിനിരയായയവർക്കായി കൂടുതൽ സഹായമെത്തിക്കാനും മാർപാപ്പ ലോകത്തോട് അഭ്യർഥിച്ചു.
English Summary: Pope Francis delivers Easter message