ഭയമരുത്, പോരാട്ടം തുടരണം: റുഷ്ദി

US-LITERATURE-WRITING-GALA
ന്യൂയോർക്കിൽ ‘പെൻ അമേരിക്ക’യുടെ ധീരതാ പുരസ്കാരച്ചടങ്ങി‍ൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിയും ഭാര്യ റേച്ചൽ എലിസയും. ചിത്രം:എഎഫ്പി
SHARE

ന്യൂയോർക്ക് ∙ ‘ഭീകരപ്രവർത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങൾ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം’– നിറഞ്ഞ കൈയടികൾക്കു മുന്നിൽ സൽമാൻ റുഷ്ദി പറഞ്ഞു. മൻഹാറ്റനിലെ അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ‘പെൻ അമേരിക്ക’യുടെ ധീരതാ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി (75). 

കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഹാദി മതാർ (24) എന്ന അക്രമിയുടെ കുത്തേറ്റ ശേഷം ആദ്യമായാണ് പൊതുസദസ്സിൽ റുഷ്ദി എത്തിയത്. അക്രമത്തെ തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. 

‘സേറ്റാനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം റുഷ്ദിക്ക് ഒളിവിൽ കഴിയേണ്ടി വന്നിരുന്നു.

English Summary: Salman Rushdie honoured at his first in person public appearance in New York

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA