അജിത് ഡോവൽ എത്തി; സൗദിയിൽ യുക്രെയ്ൻ സമാധാനചർച്ച തുടങ്ങി
Mail This Article
×
ജിദ്ദ ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുൻകയ്യെടുത്തുള്ള സമാധാനചർച്ചകൾ ഇന്നലെ ആരംഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്. ക്ഷണമില്ലെങ്കിലും ജിദ്ദയിലെ യോഗങ്ങളിൽ ശ്രദ്ധയുണ്ടാകുമെന്ന് റഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, യുഎസ്, ചൈന എന്നിങ്ങനെ 40 രാജ്യങ്ങളിൽനിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഉൾപ്പെടെ പ്രതിനിധികളാണ് രണ്ടു ദിവസത്തെ ചർച്ചകളിൽ പങ്കെടുക്കുന്നത്. ജൂണിൽ കോപ്പൻഹേഗനിൽ നടന്ന സമാധാനചർച്ചകളുടെ തുടർച്ചയാണിത്.
English Summary: Ukraine War: Ajit Doval arrived peace talks in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.