ADVERTISEMENT

ന്യൂയോർക്ക് ∙ ഇടിക്കാമെന്നു പറഞ്ഞിട്ട് ഒഴിഞ്ഞുമാറുന്ന ഇലോൺ മസ്ക്കിന്റെ കുട്ടിക്കളിക്ക് നിന്നു കൊടുക്കാൻ ഇനി തന്നെ കിട്ടില്ലെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ത്രെഡ്സിലൂടെ വ്യക്തമാക്കി. 

‘‘ഇടിക്കാര്യത്തിൽ ഇലോൺ മസ്ക് വാചകമടി മാത്രമേയുള്ളുവെന്ന് പിടികിട്ടിയല്ലോ. ഞാൻ ഓഗസ്റ്റ് 26 എന്ന തീയതി നൽകി. ഇലോൺ ഇതുവരെ അത് ഉറപ്പിച്ചിട്ടില്ല. ഇപ്പോൾ ശസ്ത്രക്രിയ വേണമെന്നും മറ്റും പറഞ്ഞു വഴുതുകയാണ്. ഒരു പരിശീലന മത്സരം ആദ്യം നടത്തണമെന്നാണു പുതിയ ആവശ്യം. വെറുതേ സമയം കളയുകയാണ്. കുറച്ചുകൂടി ഗൗരവമുള്ളവരുമായി മത്സരിക്കാനാണ് എന്റെ തീരുമാനം’’– സക്കർബർഗ് പറയുന്നു. 

എക്സിനു (മുൻപത്തെ ട്വിറ്റർ) ബദലായി ത്രെഡ്സ് ആപ് പുറത്തിറക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള കച്ചവട മത്സരം മുറുകിയത്. ഇടികൂടാൻ വെല്ലുവിളിച്ച് ആദ്യം മുന്നോട്ടുവന്നത് മസ്ക് ആയിരുന്നു. സക്കർബർഗ് അതേറ്റെടുത്തു. ഇടി നടന്നാൽ അതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കാനായിരുന്നു തീരുമാനം. 

English Summary: There may not be a Musk-Zuck clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com