2049 ന് മുൻപ് തയ്വാനെ ചൈനയോട് ചേർക്കും: ഷി ചിൻപിങ്
Mail This Article
×
ബെയ്ജിങ് ∙ തയ്വാനെ കൂട്ടിച്ചേർക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ചു. പുതുവത്സരത്തിൽ ടെലിവിഷനിലൂടെയാണ് ഷിയുടെ പ്രഖ്യാപനം. ഏതാനും അഴ്ചകൾക്കുള്ളിൽ തയ്വാൻ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പുതിയ നീക്കം. രണ്ടു കരകളും ഒന്നാകുകയെന്ന ‘ചൈനീസ് സ്വപ്നം’ 2049 നു മുൻപ് പൂർത്തിയാകുമെന്ന് ഷി പറഞ്ഞു.
അതേസമയം, തയ്‌വാന്റെ ഭാവി ജനങ്ങൾ ജനാധിപത്യരീതിയിൽ തീരുമാനിക്കുമെന്ന് പ്രസിഡന്റ് സായ് ഇങ്‍വെൻ പറഞ്ഞു. ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുക മാത്രമാണ് പുരോഗതിയിലേക്ക് തയ്‌വാന്റെ മുന്നിലുള്ള ഏക വഴിയെന്നും അവർ പറഞ്ഞു.
English Summary:
Taiwan to be part of China before 2049 claims China president Xi Jinping
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.