സാങ്കേതിക പ്രശ്നങ്ങൾ; ചാന്ദ്രദൗത്യങ്ങളെല്ലാം നാസ നീട്ടിവച്ചു
Mail This Article
×
വാഷിങ്ടൻ ∙ സാങ്കേതിക പ്രശ്നങ്ങൾ കാരണം നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു. 1969 നു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആർട്ടിമിസ് ദൗത്യം 2026 സെപ്റ്റംബറിലേക്കു മാറ്റി. ഈ വർഷാവസാനമായിരുന്നു ഇത് തീരുമാനിച്ചിരുന്നത്.
4 സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമിസ് 1, 2 ദൗത്യങ്ങളും ഓരോ വർഷം മുന്നോട്ടാക്കി. ഈ വർഷം സെപ്റ്റംബറിൽ തീരുമാനിച്ചിരുന്ന ആർട്ടിമിസ് 1 ഇനി 2025 സെപ്റ്റംബറിലായിരിക്കും.
2 സഞ്ചാരികളെ ചന്ദ്രനെ ചുറ്റിച്ച് തിരികെ കൊണ്ടുവരുന്ന ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായ ഓറിയോൺ കാപ്സ്യൂളിനുണ്ടായ തകരാറും ലോഞ്ച് നീക്കിവയ്ക്കാൻ കാരണമായി. യുഎസിലെ സ്വകാര്യ കമ്പനിയായ അസ്ട്രബോട്ടിക്കിന്റെ ചാന്ദ്രദൗത്യം ഇന്ധനച്ചോർച്ച മൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.
English Summary:
NASA postpones landing astronauts on the moon until at least 2026
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.