ADVERTISEMENT

ഇസ്തംബുൾ ∙ ദക്ഷിണ തുർക്കിയിലെ ആന്റലിയ നഗരത്തിൽ കേബിൾ കാർ പൊട്ടിവീണ് ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഈദുൽ ഫിത്ർ ആഘോഷത്തിരക്കിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. പൊട്ടിയ കേബിൾ കാറിൽ വായുവിൽ കുടുങ്ങിനിന്ന 174 യാത്രക്കാരെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.

അപകടമുണ്ടായി 23 മണിക്കൂറിനുശേഷമാണ് അവസാനത്തെയാളെ രക്ഷപ്പെടുത്തിയത്. കൊന്യാൽറ്റി ബീച്ചിൽ നിന്നു സഞ്ചാരികളെ 618 മീറ്റർ ഉയരമുള്ള ടുനെക്ടെപെ മലമുകളിലേക്കു കൊണ്ടുപോകുന്ന കേബിൾ കാറാണ് പൊട്ടിവീണത്. 

English Summary:

Cable car collapses in Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com