ADVERTISEMENT

ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായ നിരവധി കോമ്പോകളുണ്ട്. അതിൽ പ്രധാനി പഴംപൊരിയും ബീഫും തന്നെയാണ്. ഇപ്പോഴും ആ രുചിയ്ക്ക് ആരാധകരേറെയുണ്ട്. നാവിൽ വെള്ളമൂറുന്ന രുചിയിൽ പഴംപൊരിയും ബീഫും വിളമ്പുന്ന രുചിയിടം ഇങ്ങ് എറണാകുളത്തുണ്ട്. തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ശ്രീമുരുക കഫേ. ബീഫിനൊപ്പം മൊരിഞ്ഞ പഴംപൊരി ഈ കിടു കോമ്പിനേഷന്‍ ശ്രീമുരുകയിലെ സൂപ്പർഹിറ്റ് ജോഡിയായതു 2006 മുതലാണ്. 

 

അതിനും ഏറെ മുൻപ്, ഏകദേശം 74 വർഷത്തിലധികം ചരിത്രമുണ്ട് ഈ ചെറുചായക്കടയ്ക്ക്. എല്ലാം ചെറുകടികളും ഇവിടെ ലഭ്യമെങ്കിലും വളരെ വ്യത്യസ്തമായ രണ്ടു വിഭവങ്ങളെ കൂട്ടിച്ചേർത്ത് രുചിയുടെ പുതിയൊരു തലം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് ശ്രീമുരുക കഫേ ഭക്ഷണ പ്രിയരുടെ പ്രധാന താവളമായത്. ഉടമയായ സത്യന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് ശ്രീമുരുക കഫേയ്ക്ക് തുടക്കമിട്ടത്. രുചിയറിഞ്ഞ ഭക്ഷണപ്രേമികൾ തന്നെയാണ് ഇൗ കഫേ ഹിറ്റാക്കിയതെന്നു സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കാം. വർഷങ്ങൾ ഇത്രയും ആയിട്ടും അതേ ഗുണത്തിനും രുചിക്കും യാതൊരു കോട്ടവും വരുത്തിയിട്ടില്ല. പഴംപൊരിയും കുരുമുളകിൽ വെന്തു പാകമായ ബീഫും കഴിക്കുവാനായി പലയിടത്തു നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. രുചിയറിഞ്ഞ് കേട്ട് വരുന്നവരാണ് ഭൂരിഭാഗവും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു ശേഷം കടയിൽ ആളൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയാണ്. ശ്രീമുരുക കഫേ കേരളത്തിലെ ടേസ്റ്റി സ്പോട്ടായത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്‌. 

 

രാവിലെ 6 മണിക്ക് തുറക്കുന്ന ഇൗ രുചിയിടം രാത്രി 10 മണിവരെ തുറന്നിരിക്കും. ഭ ഒരു സെറ്റ് പഴംപൊരി–ബീഫിൽ മൂന്നു പഴംപൊരിയും ബീഫ് കറിയുമുണ്ടാകും. പഴംപൊരിക്കും ബീഫിനും 146 രൂപയാണ്. ഒരു സെറ്റിൽ മൂന്നു പഴംപൊരിയും ബീഫ് റോസ്റ്റും ഉണ്ടാകും. ഇൗ പ്രണയജോടി മാത്രമല്ല, ഉഴുന്നുവട, സവാള വട, നെയ്യപ്പം എന്നു വേണ്ട ചെറുകടികളും ഇവിടെ ഉണ്ട്. വിലയിലല്ല രുചിയിലാണ് ഇവിടെ കാര്യം.

English Summary: Eatouts, Sree Muruga Cafe Tripunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com