തുറിച്ചു നോട്ടവും ആംഗ്യവിക്ഷേപവും ഒരു പരിധി വരെ തെറിവിളിയും ഇന്ന് ക്രിക്കറ്റിന്റെ ഭാഗമാണ്, ഐസിസിയുടെ ‘പിഴ പരിച’ ഉള്ളപ്പോൾ പോലും. ഐപിഎലിലും ഇതിനു അപവാദമില്ല. ഐപിഎലിനു കളറേകാൻ ചെറിയ കശപിശകൾ ഇല്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. മലയാളി താരം ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിൽ 2008ലെ പ്രഥമ സീസണിൽ ഉണ്ടായ കയ്യാങ്കളി ഇന്ന് എത്തിനിൽക്കുന്നത് കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണയും മുംബൈ യുവതാരം ഹൃതിക് ഷോക്കീനും തമ്മിലുള്ള ഉരസലിലാണ്.
HIGHLIGHTS
- ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ തമ്മിലുണ്ടായ കശപിശകൾ ‘പിടിവിട്ട’ ചില സംഭവങ്ങളിലൂടെ. ഇതിൽ കൊൽക്കത്ത നായകൻ നിതീഷ് റാണയുണ്ട്, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ സൗരവ് ഗാംഗുലിയും വിരാട് കോലിയുമുണ്ട്. എന്തിനേറെ, ഗൗതം ഗംഭീർ വരെയുണ്ട്.