വണ്ടി ഇടിക്കുമ്പോൾ 'എന്റെ മുടിപ്പുര അമ്മച്ചിയേ...' എന്നാണ് ജഗതി നിലവിളിക്കുന്നത്. മുടിപ്പുര അമ്മച്ചി തെക്കൻ തിരുവിതാംകൂറിലാണ്. കൊയ്ത്തു കഴിഞ്ഞ വയലിൽ ഓല കൊണ്ടുള്ള മുടിപ്പുര കെട്ടി ഭഗവതിയെ കുടിയിരുത്തി ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം നടക്കാറുണ്ട്. മുടിപ്പുര അമ്മച്ചിയേ... എന്ന് നാട്ടുകാർ ഭക്തിയോടെ വിളിക്കും. എന്തെങ്കിലും ഏനക്കേടുണ്ടാകുമ്പോൾ എന്റെ മുടിപ്പുര അമ്മച്ചിയേ... എന്നു സങ്കടത്തോടെ വിളിക്കും. (എന്റെ ഗുരുവായൂരപ്പാ എന്നത് സിനിമയിലാണ് കണ്ടുവന്നത്). ജഗതിയിലും ഉണ്ട് മുടിപ്പുര. തെക്കൻ തിരുവിതാംകൂർ ഭാഷയുടെ ഒരു വിജ്ഞാന നിഘണ്ടു ആയി തുടരുന്ന കാലത്താണ് വാഹനാപകടത്തിൽ അദ്ദേഹത്തിന് ശബ്ദം നഷ്ടമായത്. നഷ്ടം ഭാഷയ്ക്കായായിരുന്നു.
HIGHLIGHTS
- അഭിനയത്തോടൊപ്പം സ്വന്തം ഭാഷയെയും ഇണക്കിച്ചേർത്ത ചിലരുണ്ട് മലയാള സിനിമയിൽ. അതിന്റെ മുൻനിരയിലുണ്ടായിരുന്ന രണ്ടു പേരാണ് അടുത്തിടെ നമ്മോടു യാത്ര പറഞ്ഞത്– ഇന്നസെന്റും മാമുക്കോയയും. സത്യൻ അന്തിക്കാടിന്റെ ഗ്രാമീണ സിനിമകള്‍ പോലും ഇല്ലാതായ ഇക്കാലത്ത് ഇനിയെങ്ങനെ ആ ഭാഷ നാം കേള്‍ക്കും?