നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകൾ തിരഞ്ഞെടുക്കാൻ വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്കിനോട് ‘ടൈം’ മാഗസിൻ ആവശ്യപ്പെട്ടപ്പോൾ അവർ നൽകിയ പട്ടികയിൽ ഒരൊറ്റ ഇന്ത്യൻ സിനിമയേ ഉണ്ടായിരുന്നുള്ളൂ– പഥേർ പാഞ്ചലി. ലാഭം കൊയ്യാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടുകൊണ്ടിരുന്ന നേരമ്പോക്കിന്റെ കെട്ടുകാഴ്ചകള്‍ക്കിടയിലേക്കായിരുന്നു 1955ൽ, പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ദൃശ്യാഖ്യാനവുമായി ഈ ബംഗാളി ചിത്രം വന്നത്. സത്യജിത് റായിയുടെ ഈ ചിത്രം എന്തുകൊണ്ടാണ് ഇന്നും ആസ്വാദക മനസ്സുകളിലെ തിളങ്ങുന്ന നക്ഷത്രമായി തുടരുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററും സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജയൻ ശിവപുരം.
Mail This Article
×
എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം.
ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.