‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.
HIGHLIGHTS
- ഒരു തിയറ്ററിൽ 400 ദിവസം തുടർച്ചയായി പ്രദര്‍ശിപ്പിച്ച സിനിമ, 'ഗോഡ്ഫാദ'റിലൂടെ ഈ റെക്കോർഡും സ്വന്തമാക്കിയാണ് സിദ്ദിഖ് മടങ്ങിയത്. അഞ്ചും ആറും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്ന ഇക്കാലത്ത് ഇനി ഒരു മലയാള സിനിമ ഈ റെക്കോർഡ് ഭേദിക്കാന്‍ സാധ്യത കുറവാണ്.