ഹിന്ദി, തമിഴ് സിനിമാലോകം ‘മുക്കാല മുക്കാബലാ’ പാടി റഹ്മാനിയ സംഗീതം കൊണ്ടാടുന്ന കാലത്ത് ഈ പയ്യൻസ് പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളൂ. എന്നിട്ടും ഇപ്പോൾ എ.ആർ.റഹ്മാൻ സംഗീതത്തെ വരെ പിന്തള്ളിക്കൊണ്ട് ദക്ഷിണേന്ത്യയിൽ മാത്രമല്ല, അങ്ങു ബോളിവുഡിൽവരെ ട്രെൻഡ് സെറ്ററാകുകയാണ് അനിരുദ്ധ് രവിചന്ദർ എന്ന 32 വയസ്സുകാരൻ. കന്യാകുമാരി മുതൽ കശ്മീർ വരെയും കടലുകടന്നും കേട്ട കാവാലയാ.. കാവലയാ.. എന്ന ഹിറ്റ്ഗാനത്തിന്റെ മ്യൂസിക് മാസ്റ്റർ...; പത്തുകോടി വരെ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകൻ, മ്യൂസിക് പ്രൊഡ്യൂസർ, ഗായകൻ... ദക്ഷിണേന്ത്യൻ താരസുന്ദരിമാരുടെ ബോയ്ഫ്രണ്ട്സ് ലിസ്റ്റിലെ ഹോട്ട് ആൻഡ് കൂൾ ചുള്ളൻ... ചേർത്തുവയ്ക്കാൻ അനിരുദ്ധിന് ഇപ്പോൾ വിശേഷണങ്ങളേറെ... അതിനേക്കാളുമേറെ അനിരുദ്ധ് നെഞ്ചോടു ചേർക്കുന്നൊരു മേൽവിലാസമുണ്ട്; അതു മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബന്ധു എന്നതായിരിക്കും. രജനീകാന്തിന്റെ ഭാര്യയുടെ സഹോദരപുത്രനാണ് അനിരുദ്ധ്.
HIGHLIGHTS
- സാക്ഷാൽ ഇളയരാജയെപ്പോലും വെല്ലുവിളിക്കാൻ പാകത്തിൽ ഒന്നിനുപിറകെ ഒന്നൊന്നായി ഹിറ്റ് നമ്പറുകളുടെ പെരുമ്പറ മുഴക്കിയിരുന്ന എ.ആർ.റഹ്മാനും ഇപ്പോൾ സിനിമാലോകത്ത് വെല്ലുവിളികൾ നേരിട്ടുതുടങ്ങിയിരിക്കുന്നു! അതും ഒരു ‘പയ്യൻസി’ൽനിന്ന്. ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായി മാറിയ അനിരുദ്ധ് രവിചന്ദറാണ് റഹ്മാൻ ആരാധകരെ വരെ വിറളി പിടിപ്പിച്ച ആ ‘വെല്ലുവിളി’.