ഗാന്ധിജിക്കു വേണ്ടി സിനിമ നിർത്തിവച്ച ‘ഗൗഡർ’; വിഗതകുമാരൻ മുതൽ ‘മാട്രിക്സ്’ വരെ; എങ്ങനെ മറക്കും ‘ആറണ’ക്കാലം
Mail This Article
സാക്ഷാൽ മഹാത്മാ ഗാന്ധി പാലക്കാട്ടെ ഒരു തിയറ്ററിൽ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. സിനിമ കാണാനല്ല ഗാന്ധിജി വന്നത്. അദ്ദേഹത്തിന്റെ വരവു പ്രമാണിച്ച് അര മണിക്കൂർ ഷോ നിർത്തി വച്ചു. തിയറ്ററിന് അകത്തും പുറത്തും നിന്ന നൂറു കണക്കിനു പേരെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇത്തരത്തിൽ ചരിത്രത്തിന്റെ തിരശീലയിൽ തെളിഞ്ഞ കാഴ്ചകള്‍ മാത്രമല്ല, പാലക്കാട്ടുകാർക്ക് അഭ്രപാളികളിലെ മാസ്മരികതകൾ ഏറെ പരിചയപ്പെടുത്തിയ തിയറ്റർ കൂടിയാണ് വടക്കന്തറ എണ്ണത്തെരുവിലെ ‘ഗൗഡർ’. സരിത–സവിത–സംഗീത, അഭിലാഷ്–ആനന്ദ്, ധന്യ–രമ്യ തുടങ്ങിയ പേരുകളിൽ ‘സിനിമാറ്റിക്’ ആയി നിറഞ്ഞുനിന്ന കേരളത്തിലെ തിയറ്ററുകൾക്കിടയിൽ എന്തുകൊണ്ടാണ് ‘ഗൗഡർ’ എന്നൊരു പേര്? സിനിമ മാത്രമല്ല, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കു വരെ സാക്ഷ്യം വഹിച്ച ചരിത്രം പറയാനുണ്ട് ഗൗഡർക്ക്. ഏഴരപ്പതിറ്റാണ്ടോളം പാലക്കാട്ടുകാരുടെ സിനിമാ മോഹങ്ങൾക്കു നിറം പകർന്ന ഗൗഡർ തിയറ്റർ പക്ഷേ, ഇനിയില്ല. ഗൗഡർ തിയറ്റർ അന്വേഷിച്ച് ഇപ്പോൾ പോയാൽ അവിടെ കാണുക