മലയാള സിനിമയിൽ കെ.ജി.ജോര്‍ജും അടൂര്‍ ഗോപാലകൃഷ്ണനും താണ്ടിയ റെക്കോര്‍ഡുകളും ഉയരങ്ങളും മറികടക്കാൻ ഭാവി തലമുറയ്ക്ക് കഴിഞ്ഞേക്കാം. അതിനുതക്ക മിടുക്കുള്ള ഓസ്‌കറോളം പ്രതീക്ഷകള്‍ നല്‍കുന്ന ലിജോ ജോസ് പെല്ലിശ്ശേരിമാര്‍ വളർന്നുവരുന്നുമുണ്ട്. പക്ഷേ സംവിധായകനെന്ന നിലയിൽ ശശികുമാറിട്ട റെക്കോര്‍ഡുകൾ അതിജീവിക്കാന്‍ ഇനിയൊരു കാലത്തും ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കാലത്തിന്റെ തിരശ്ശീലയിൽ മറികടക്കാനാവാത്ത സമാനതകളില്ലാത്ത അടയാളങ്ങൾ വരച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്റെ പടിയിറങ്ങിയത്. നടനാവാൻ കൊതിച്ചെത്തി സംവിധായകനായ ശശികുമാറിന്റെ ജീവിതം മാറ്റിയത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയാണ്. നടനാവുക എന്നതായിരുന്നു ശശികുമാറിന്റെ ജീവിതലക്ഷ്യം. അതിനായി പ്രഫഷനല്‍ നാടകപ്രവര്‍ത്തകനായിരുന്ന ശശികുമാര്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ എത്തി. എന്നാല്‍ പ്രേംനസീറും മധുവുമെല്ലാം അരങ്ങു തകർക്കുന്ന സിനിമയില്‍ തനിക്ക് എത്രകണ്ട് വിജയിക്കാന്‍ കഴിയുമെന്ന സന്ദേഹം അദ്ദേഹത്തെ അലട്ടി. എന്നിട്ടും പ്രേംനസീറിനൊപ്പം ചില സിനിമകളില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയാണ് ശശികുമാറിലെ സംവിധായകനെ ആദ്യമായി കണ്ടെത്തിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com