പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്‌ലഹേമിലേയ്ക്ക്‌ അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 1998ല്‍ സമ്മർ ഇൻ ബത്‌ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമ്മർ ഇൻ ബത്‍‌ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com