ആ കുരുന്നു ദേഹത്തു 130 മുറിവുകളുമായി കുഞ്ഞു ഫിൻലേ യാത്രയായി. ഫിൻലേ ഈ ഭൂമിയിൽ ജീവിച്ചത് വെറും 10 മാസം. ജീവൻ നൽകിയ അച്ഛനും അമ്മയും ഫിൻലേയ്ക്കു നൽകിയ സമ്മാനങ്ങളായിരുന്നു ആ മുറിവുകൾ. ഫിൻലേ ബാക്കി വച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ബ്രിട്ടനിപ്പോൾ. ഊട്ടുന്ന കൈകൾ കൊണ്ടുതന്നെ ഉദകക്രിയ നടത്തുന്ന സംഭവങ്ങൾ ദിവസേന നമ്മളെ തേടി വരുന്നു. ബ്രിട്ടനിലെ ഫിൻലേ ഈ ദുരന്തത്തിൽ ഒറ്റയ്ക്കല്ല. തൊടുപുഴയിൽ അമ്മയുടെ സുഹൃത്താണ് ആ കുഞ്ഞിന്റെ ജീവൻ എടുത്തത്. രണ്ടാനമ്മയുടെ പീഡനത്തിന്റെ രക്തസാക്ഷിയാണ് ഷെഫീഖ്. പാൽപുഞ്ചിരി വിടരുന്ന ആ കുരുന്നു മുഖങ്ങളിൽ പൊള്ളലേൽപ്പിക്കാൻ എങ്ങനെ കഴിയുന്നു. മിടിച്ചു തുടങ്ങാത്ത ആ കുരുന്നു ഹൃദയം തകർക്കാൻ നമുക്കെങ്ങനെ കഴിയുന്നു...
HIGHLIGHTS
- ‘‘കുഞ്ഞ് കാരണം രാത്രി ഉറങ്ങിയില്ല. എടുത്ത് എറിയാൻ തോന്നി’’. ഇതൊരു പിതാവ് അയച്ച സന്ദേശമാണ്. ഇത്രയേറെ നരാധമനാകാൻ സാധിക്കുമോ ഒരു പിതാവിന്? കുഞ്ഞിന്റെ അമ്മയുമുണ്ടായിരുന്നു അയാൾക്ക് കൂട്ടിന്. വിധി പറഞ്ഞ ജഡ്ജി പോലും കരഞ്ഞു പോയ കുഞ്ഞു ഫിൻലേയുടെ ജീവിതത്തെപ്പറ്റിയാണിനി. അതുയർത്തുന്ന നിരവധി ചോദ്യങ്ങളെപ്പറ്റിയും...