ഏത് അടിയന്തര ഘട്ടങ്ങളിലും ആദ്യം മലയാളികൾ ഫോണിൽ ഞെക്കി വിളിക്കുന്ന നമ്പരാണ് 101. വിളിച്ചാലുടൻ ഫോൺ എടുക്കുമെന്നും ഉടനടി സേവനം എത്തുമെന്നും 101% ഉറപ്പുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എമർജൻസി നമ്പർ. ബ്രഹ്മപുരത്ത് മാലിന്യമലയ്ക്കു തീപിടിച്ചാലും ഇടുക്കിയിൽ കാട്ടുതീയുണ്ടായാലും താനൂരിൽ ബോട്ട് മറിഞ്ഞാലും മലമുകളിൽ മനുഷ്യൻ കുടുങ്ങിയാലും മാത്രമല്ല, വിരലിൽ കുടുങ്ങിയ മോതിരം ഊരാനും പാത്രത്തിൽ തല കുടുങ്ങിയ നായയെ രക്ഷിക്കാനും കിണറ്റിൽ വീണ പശുവിനെ പുറത്തെടുക്കാനുമെല്ലാം പ്രതിഫലേച്ഛയില്ലാതെ ഓടിയെത്തുന്ന സേന. സ്വന്തം ജീവനേക്കാൾ സഹജീവിയുടെ രക്ഷയ്ക്കു പ്രാധാന്യം നൽകുമ്പോഴും പരിമിതികളും പരാധീനതകളും നമ്മുടെ അഗ്നിരക്ഷാ സേന നേരിടുന്നുണ്ട്.
HIGHLIGHTS
- തിരുവനന്തപുരത്ത് മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ പടർന്നു പിടിച്ച തീ അണയ്ക്കുന്നതിനിടയിലാണ് ചാക്ക അഗ്നിരക്ഷാ യൂണിറ്റിലെ ഫയർ റസ്ക്യൂ ഓഫിസർ ജെ.എസ് രഞ്ജിത് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ ഡ്യൂട്ടിക്കിടയിൽ മരിച്ച 13–ാമത്തെ ആളാണ് രഞ്ജിത്. പ്രകൃതിദുരന്തങ്ങള്‍ ഉൾപ്പെടെ കേരളത്തിനു മുമ്പാകെയുള്ള വെല്ലുവിളികളെ നേരിടാൻ നമ്മുടെ അഗ്നിരക്ഷാ സേന പര്യാപ്തമാണോ? അതിനുള്ള സേനാംഗങ്ങളും ഉപകരണങ്ങളും നമുക്കുണ്ടോ? എന്തൊക്കെയാണ് വരുത്തേണ്ട മാറ്റങ്ങൾ?