സോവിയറ്റ് യൂണിയൻ 42 സ്വർണവുമായി ഒന്നാമതും യുഎസ് 34 സ്വർണവുമായി രണ്ടാമതുമെത്തി. കുട്ടിക്കാലത്ത് പോളിയോയുടെ പിടിയിലായ അമേരിക്കയുടെ വിൽമ റുഡോൾഫ് മൂന്നു സ്വർണവുമായി മേളയിൽ തിളങ്ങിയപ്പോൾ മൂന്നു സ്വർണവും രണ്ടു വെളളിയും ഒരു വെങ്കലവുമായി സോവിയറ്റ് ജിംനാസ്‌റ്റ് ലാറിസ ലാറ്റിനിനെ റോമിലും മെഡൽ വേട്ട ആവർത്തിച്ചു. പക്ഷേ ഇവരുടെയൊക്കെ നേട്ടങ്ങൾക്കുമേലെയായിരുന്നു അമേരിക്കയിൽനിന്നുള്ള ഒരു പതിനെട്ടുകാരൻ ബാലന്റെ വിജയം. ബോക്സിങ്ങിൽ സ്വർണജേതാവായ കാഷ്യസ് ക്ലേയുടെ കായികനേട്ടങ്ങളുടെ കഥ ഇവിടെയാണ് തുടങ്ങുന്നത്
HIGHLIGHTS
- ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾ പോരാട്ടം തുടരുമ്പോൾ അതിലെ വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗമായിരുന്നു തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുക എന്നത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചു. സമാനമായ വിധത്തിൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയും തന്റെ മെഡൽ നദിയിലെറിഞ്ഞിട്ടുണ്ട്. വായിക്കാം...