ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ച് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരായ രണ്ട് നാടൻ മലയാളി പയ്യൻമാർ. അവർ അടുത്ത കൂട്ടുകാരുമായിരുന്നു. ഉത്തരേന്ത്യയിലെ എയർഫോഴ്സ് ബേസിൽ ജോലി ചെയ്യവെ സായാഹ്നങ്ങളിൽ അവർ നഗരത്തിലെ കാഴ്ചകൾ കാണാൻ ബസിൽ കയറി പോകും. ബസ് സ്റ്റോപ്പിൽ വച്ച് 2 സുന്ദരിമാരെ പരിചയപ്പെട്ടു. നിത്യവും അവരും ബസ് കയറാൻ എത്തിയിരുന്നു. പരിചയം അടുപ്പമായി.
HIGHLIGHTS
- തേൻ കെണി എന്നു കേൾക്കുമ്പോൾ ആണുങ്ങളെയാണു കുടുക്കുന്നതെന്ന ധാരണ പൊതുവെയുണ്ട്. കൂടുതലും അങ്ങനെയാണ്. രഹസ്യങ്ങൾ അറിയാവുന്ന അധികാര സ്ഥാനങ്ങളിൽ ആണുങ്ങളാണല്ലോ കൂടുതലും. പക്ഷേ അധികാര സ്ഥാനത്ത് പെണ്ണാണെങ്കിൽ ആണുങ്ങളെ ഉപയോഗിച്ച് കുടുക്കും.