കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്കു നമ്മൾ റേഡിയോ കോളർ പിടിപ്പിച്ചപ്പോൾ റഷ്യ ഒരുപടി അപ്പുറത്താണു ചെയ്തത്. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനു കോളർ വച്ചു മറ്റു നാടുകളിലേക്കു വിട്ടു. റേഷൻ കടയിൽ നിന്ന് അരി എടുത്തതിനോ ആളുകളെ കൊന്നതിനോ അല്ല കോളർ പിടിപ്പിച്ചതും നാടു കടത്തിയതും. മറ്റു രാജ്യങ്ങളുടെ സമുദ്ര വിവരങ്ങൾ ചോർത്താനുള്ള ചാരനാണ് ഈ തിമിംഗലം. അതു പോകുന്ന സ്ഥലത്തെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ വഴി പകർത്തും.
HIGHLIGHTS
- മൃഗങ്ങളെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല്ലി മുതൽ തിമിംഗലങ്ങൾ വരെ നീളുന്നതാണ് മൃഗലോകത്തെ ചാരപ്പണിക്കാരുടെ ശ്യംഖല. എന്തിനാണ് മൃഗങ്ങളെ ചാരപ്പണിക്ക് ഉപയോഗിക്കുന്നത്? എങ്ങനെയാണ് ഇവയെ പരിശീലിപ്പിക്കുന്നത്?