ഒരു മനുഷ്യനോടു തോന്നാവുന്ന മുഴുവൻ നീരസവും മീനാക്ഷിയാശാട്ടിയുടെ ആ മൂളലിൽ നിറഞ്ഞു. കാലപുരുഷൻ സംസാരിച്ചുനിർത്തിയിട്ട് അധികനേരമായിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുമുറിഞ്ഞ കൗരവസഭയിലെ കാഴ്ചകൾ തുടരാൻ തുടങ്ങിയിട്ടേയുള്ളൂ. കാലം എൺപതുകളുടെ അവസാനം. സ്വീകരണമുറിയിലെ പ്രേക്ഷകർ ഇരുപതിലേറെ വരും അയൽപക്കങ്ങളിൽനിന്നും മറ്റുമായി. അൽപം ദൂരെ നിന്നെത്തുന്ന ഗോപാലനാശാൻ കസേരയിലും മീനാക്ഷിയാശാട്ടി അരികിൽ വീതിയുള്ള ജനാലപ്പടിയിലുമാണ് ഇരിക്കുക. എഴുത്തുപള്ളിക്കൂട്ടത്തിൽ അക്ഷരം പഠിക്കാനെത്തുന്ന കുട്ടികളേ അവർക്കു മക്കളായുള്ളൂ. അതിൽ ചിലരും നിലത്തു ചടഞ്ഞിരിക്കുന്ന പ്രേക്ഷകഗണത്തിലുണ്ട്.
HIGHLIGHTS
- ഭാരതത്തെയാകെ ടെലിവിഷനുമുന്നിൽ പിടിച്ചിരുത്തിയ മഹാഭാരത പരമ്പരയിലെ ഒരാൾ കൂടി വിട വാങ്ങുമ്പോൾ. ‘ശകുനിയുടെ’ മുഖമായി മാറിയ ഗുഫി പയ്ന്റൽ എന്ന അനശ്വര നടന്റെ ഓർമകളിലൂടെ...