ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്
HIGHLIGHTS
- ജോലി നഷ്ടമായെങ്കിലും ഷർമിള പുതിയൊരു ലക്ഷ്യത്തിന്റെ പുറകെയാണ്. കൂടുതൽ സ്ത്രീകളെ ഡ്രൈവിങ് രംഗത്തേക്ക് കൊണ്ടുവരണം. അതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.