23 ഗ്രാൻസ്‍ലാം കിരീടങ്ങൾ, 35-ാം ഗ്രാൻസ്‌ലാം ഫൈനൽ, വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ പരാജയമറിയാത്ത 10 വർഷങ്ങൾ... വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിനായി ഇറങ്ങുമ്പോൾ കാലവും ലോകവും കണക്കുകളും നൊവാൻ ജോക്കോവിച്ച് എന്ന അതികായന്റെ ഒപ്പമായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ ടെന്നിസ് കോർട്ടിൽ നിറഞ്ഞുകളിക്കുന്ന, പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമിലൂടെ എതിരാളിയെ ശാരീരികമായും മാനസികമായും തളർത്തി മത്സരങ്ങൾ സ്വന്തമാക്കുന്ന ജോക്കോയ്ക്കു മുന്നിൽ ഒരൽപം പകപ്പോടെ മാത്രമേ ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും വരെ നിന്നിട്ടുള്ളൂ. പക്ഷേ, കഴിഞ്ഞ ദിവസം ജോക്കോവിച്ചിനെ നേരിടാനായി സെന്റർ കോർട്ടിൽ എത്തിയ ആ ഇരുപതുകാരന്റെ കണ്ണിലോ ശരീരഭാഷയിലോ യാതൊരു സമ്മർദവുമുണ്ടായിരുന്നില്ല.
HIGHLIGHTS
- ഫെഡറർ റാക്കറ്റ് താഴെവച്ചു. നദാൽ അടുത്ത വർഷത്തെ ഫ്രഞ്ച് ഓപ്പണോടെ കോർട്ടിൽ നിന്നു മടങ്ങും മുപ്പത്തിയാറുകാരനായ ജോക്കോവിച്ചിനെ പ്രായം തളർത്തിയില്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടി ഇതേ പ്രതാപത്തിൽ ടെന്നിസ് കോർട്ടിൽ തുടരും. എന്നാൽ മൂവരും മടങ്ങുന്നതോടെ കാർലോസ് അൽകാരസിലേക്കു മാത്രമായി ടെന്നിസ് ലോകം ചുരുങ്ങുമോ?