മഴയില്‍നിന്ന് അണുതൈലം; രാജ്യങ്ങളുടെ ശത്രുത മാറ്റിയ, കർക്കടക ചികിത്സയുടെ ‘അദ്ഭുത സമാജം’
Mail This Article
രാജ്യങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ആയുർവേദത്തിനു കഴിയുമോ? ആയുർവേദത്തിന്റെ മണ്ണായ കേരളത്തിൽ നയതന്ത്രവും രാജതന്ത്രവും സമം ചാലിച്ചൊരു ലേപന ചികിത്സ നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അദ്ഭുതം കൂറരുത്. ആ ചികിത്സ നടത്തിയ സ്ഥാപനം സ്വീകരിച്ച പേരിനും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഐക്യ കേരളം എന്ന സങ്കൽപം വരുന്നതിന് മുൻപ്, ഇതേ കേരളം കൊച്ചിയും മലബാറും തിരുവിതാംകൂറുമായി വാണ രാജഭരണ കാലത്ത് കേരളീയ ആയുർവേദ സമാജം എന്ന് സ്വയം പേരിട്ട ആയുർവേ ചികിത്സാ കേന്ദ്രമാണത്. ആ ചികിത്സാ കേന്ദ്രം പരിഹരിച്ചതോ, മലബാർ –കൊച്ചി രാജ്യങ്ങൾ തമ്മിലുള്ള തർക്കവും. ലോകം ആയുർവേദ ചികിത്സയുടെ സൗഖ്യം തേടുന്ന കർക്കടക മാസം എത്തിക്കഴിഞ്ഞു. ഒരു പക്ഷേ കർക്കടകചര്യയുടെ പ്രാധാന്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ഇതേ ആയുർവേദ സമാജമാണ്. ഓരോ വർഷവും നിളയുടെ തീരത്ത് ചികിത്സ തേടിയെത്തുന്ന വിഐപികളുടെ നീണ്ട നിരതന്നെ സാക്ഷ്യം. യുദ്ധം പിടിച്ചു നിർത്തിയ ആ ചികിത്സയുടെ കഥ വായിക്കാം.