‘‘2008 ഫെബ്രുവരി 8 വൈകുന്നേരം 5 മണി. കാസർകോട് പാലക്കുന്നിൽ ഉമ്മൻചാണ്ടി സാർ പങ്കെടുക്കുന്ന യോഗത്തിന് നേരെ കല്ലേറുണ്ടാകുന്നു. സാറിനു പരുക്കേറ്റില്ലെങ്കിലും കാറിന് പരുക്കുപറ്റി. ഞങ്ങൾ പാലക്കുന്നിലെത്തുമ്പോൾ കടുത്ത സംഘർഷാവസ്ഥ. റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നീങ്ങി കല്ലേറിന്റെ ചിത്രങ്ങളെടുത്ത് തിരിയുമ്പോൾ സിപിഎം പ്രവർത്തകർ എന്നെ തടഞ്ഞുവച്ച് ക്യാമറയിലെ മെമ്മറി കാർഡ് കൈക്കലാക്കി.ഡിവൈഎസ്പിയുടെ സുരക്ഷാവലയത്തിൽ കാറിലേക്ക് നീങ്ങാൻ തുടങ്ങിയ ഉമ്മൻചാണ്ടി സാറിനോട്, ക്യാമറയിലെ കാർഡ് ഊരിയെടുത്ത വിവരം ഞങ്ങളുടെ റിപ്പോർട്ടർ പാക്കം മാധാവൻ അറിയിച്ചു.
HIGHLIGHTS
- ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ഒരു ചിത്രമെങ്കിലും പകർത്തിയിട്ടുള്ള ഓരോ ഫൊട്ടോഗ്രാഫർമാർക്കും പറയാനുണ്ടാകും ഒട്ടേറെ കഥകൾ... ആ കഥകൾ അവർ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് തങ്ങൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. മനോരമ ഫൊട്ടോഗ്രഫർമാർ കണ്ട ഉമ്മൻ ചാണ്ടിയുടെ ജീവിതം ചിത്രങ്ങളിലൂടെ...